ജൂനിയർ ചീരുവിനെ ചിന്റുവെന്ന് വിളിക്കുമെന്ന് കുടുംബം

അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജയുടെ കുടുംബം സന്തോഷത്തിലാണ്. പ്രത്യേകിച്ചും ചീരുവിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജ്. എന്നാൽ കഴിഞ്ഞ 22 ന് മേഘ്ന ഒരാൺ കുഞ്ഞിന് ജൻമം നൽകി. കുഞ്ഞിനെ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നാണ് കുടുംബം വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ചീരുവിൻരെ മകന് ചിന്റുവെന്ന് പേര് നൽകാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്. മേഘ്നയുടെ അച്ഛൻ സുന്ദർ രാജാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

‘അവന്‍ തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര് തിരഞ്ഞെടുത്തത്. തങ്ങള്‍ ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും. അദ്ദേഹം പറഞ്ഞു.

മേഘ്ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ കുടുംബം മേഘ്നയ്ക്കൊപ്പം നിൽക്കുകയായിരുന്നു.