ആരാധകരെ കണ്ണീരിലാഴ്തി ബേബിഷവർ; നിറവയറുമായിരിക്കുന്ന മേഘ്നയുടെ സമീപം ചിരിച്ചുകൊണ്ട് ചീരു

നടി മേഘ്ന രാജിന്റെ ഭർത്താവും കന്നഡ നടനുമായിരുന്ന ചിരഞ്ജീവി സർജയുടെ മരണം ആരാധകരെ ഞെട്ടിച്ച സംഭവമാണ്. താരദമ്പതികൾക്ക് ആദ്യത്തെ കൺമണി പിറക്കാനിരിക്കവേയായിരുന്നു ചീരുവിന്റെ അപ്രതീക്ഷിത വിയോഗം.

ഇപ്പോഴിതാ മേഘ്നയുടെ ബേബി ഷവർ ചിത്രങ്ങളാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്. നിറവയറുമായി ചിരഞ്ജീവിക്കരികിൽ ഇരിക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. പ്രിയപ്പെട്ടവന്റെ കട്ടൗട്ടിലൂടെയാണ് മേഘ്ന ആശ്വാസം കണ്ടെത്തിയത്.

‘എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എന്നെന്നേക്കും എല്ലായ്‌പ്പോഴും,’ ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന കുറിച്ചു.