മലയാള സിനിമയിലെ മുൻനിര നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്, സുകുമാരന്‍, ശങ്കർ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നു. മേനക നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെയാണ് പ്രണയിച്ച് വിവാഹം കഴിച്ചത്. സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ട് എന്ന് തുറന്ന് പറയുകയാണ് മേനക.
വര്‍ഷങ്ങള്‍ക്ക് മുൻപ് കൈരളിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഇരുവരും ഇക്കാര്യം പറയുന്നത്. പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ ഓർത്തെടുക്കുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ആയിരുന്നു ഈ പരിപാടിയുടെ അവതാരക.
മമ്മൂട്ടി മാത്രമല്ല മറ്റ് പലരും തന്നെ ഈ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു എന്നും മേനക പറയുന്നുണ്ട്. രണ്ട് പേരോടും മമ്മൂട്ടിക്ക് ഉള്ള കരുതൽ കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നും സുരേഷ് പറയുന്നുണ്ട്. പഴയ അഭിമുഖം വിവിധ ഭാഗങ്ങളായി കൈരളി ടി വി യൂട്യൂബിൽ പങ്കുവെച്ചിട്ടുണ്ട്.



