ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിച്ചു മെസ്യൂട്ട് ഓസിൽ.. സന്തോഷത്തോടെ വരവേൽക്കാൻ രൻവീർ സിംഗ്…!!

 

പ്രശസ്ത മുൻ ജർമൻ ഫുട്‌ബോൾ താരമായ മെസ്യൂട്ട് ഓസിലിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു കൊണ്ട് ആരാധകർ. ട്വിറ്ററിൽ ഓസിൽ നടത്തിയ ആസ്‌ക്ക് മെസ്യൂട്ട് സെഷനിലയിരുന്നു ഒരു ആരാധകൻ തന്റെ ആഗ്രഹം പറഞ്ഞത്.
ഉടനെ തന്നെ മറുപടിയുമായി ഓസിലെത്തി. ഇന്ത്യയിലേക്ക് വരുന്നത് തന്റെ വലിയ ആഗ്രങ്ങളിൽ ഒന്നാണെന്നും ഇനിയുള്ള വരവിൽ സുഹൃത്തായ രൻവീർ സിംഗിനെ കൂടെ കാണണമെന്നും ഓസിൽ കൂട്ടി ചേർത്തു.

തുറന്ന കരങ്ങളോടെ ഇന്ത്യ കാത്തിരിക്കുന്നു എന്നും നല്ല ഓർമ്മകൾ വാഗ്ദാനവുമായി നൽകിയാണ് രൻവീർ ഓസിലിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്.

കായിക താരങ്ങളുടെ അവധി ദിനങ്ങൾ ചിലവഴിക്കാൻ അവർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച സ്ഥലമാവുകയാണ് ഇന്ത്യ. ഓസിലിനെ ആരാധകർക്കൊപ്പം തന്നെ ഏവരും ഇപ്പോൾ കാത്തിരിക്കുകയാണ്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments