മിന്നൽ മുരളി ഒ.ടി.ടി റിലീസ്‌; ഔദ്യോഗിക പ്രഖ്യാപനവുമായി നെറ്റ്‌ഫ്ലിക്സ്

‌ടോവിനോ – ബേസിൽ ജോസഫ്‌ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം മിന്നൽ മുരളി ഒടുവിൽ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോ മിന്നൽ മുരളി നേരിട്ട്‌ ഒടിടി റിലീസായി എത്തുന്നു. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം എത്തുന്നത്‌. നെറ്റ്ഫ്ലിക്സ്‌ ഇന്ത്യ തന്നെയാണ് ഇത്‌ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്‌. 5 ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തുന്നത്‌. റിലീസിംഗ്‌ തിയ്യതിയും സിനിമയുടെ ട്രെയ്‌ലറും വൈകാതെ തന്നെ പുറത്തു വിടുമെന്ന് കരുതുന്നു.