ഏറ്റവും അധികം ട്വീറ്റ്‌ ചെയ്യപ്പെട്ട മലയാള സിനിമ ഫസ്‌റ്റ്‌ ലുക്ക്‌ എന്ന റെക്കോർഡ്‌ ഇനി മിന്നൽ മുരളിക്ക്‌

ടോവിനോ തോമസ്‌ – ബേസിൽ ജോസഫ്‌ ടീം വീണ്ടും ഒന്നിക്കുന്ന മിന്നൽ മുരളിയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്‌. ടോവിനോയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ മിന്നൽ മുരളി 5 ഭാഷകളിലാണ് റിലീസ്‌ ചെയ്യുന്നത്‌. ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ വന്നതിന് പിന്നാലെ ആരാധകർ ട്വിറ്ററിൽ ട്രെന്റിംഗ്‌ നടത്തുകയുണ്ടായി. ഇതോടെ ആദ്യ 24 മണിക്കൂറിൽ ഏറ്റവും അധികം ട്വിറ്ററിൽ ട്വീറ്റ്‌ ചെയ്യപ്പെട്ട ഫസ്‌റ്റ്‌ ലുക്ക്‌ ടാഗ്‌ എന്ന റെക്കോർഡ്‌ മിന്നൽ മുരളിയുടെ പേരിലായി. ഏകദേശം 288.3K ട്വീറ്റ്‌ ആണ് #MinnalMuraliFL എന്ന ടാഗ്‌ 24 മണിക്കൂറിനുള്ളിൽ നേടിയത്‌.

നേരത്തെ നിവിൻ പോളി ചിത്രം ‘പടവെട്ട്‌’ ആയിരുന്നു ഈ റെക്കോർഡിൽ ഒന്നാമൻ. അതാണ് മിന്നൽ മുരളി ഇപ്പോൾ തകർത്തത്‌.