‘മിഷൻ സി’യുടെ ലൊക്കേഷൻ വീഡിയോക്ക് 10 മില്യൺ കാഴ്ചക്കാർ

വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത് ശരത് അപ്പാനി, കൈലാഷ്, മേജർ രവി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന മിഷൻ സി യുടെ ലൊക്കേഷൻ വീഡിയോക്ക് 10 മില്യൺ കാഴ്ചക്കാർ. തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കമ്പം പോലീസ് എന്ന് പറഞ്ഞാണ് വീഡിയോ പോസ്റ്റ്‌ ചെയ്തത്. എന്നാൽ മിഷൻ സിയുടെ ട്രെയ്‌ലർ പുറത്തിറങ്ങിയപ്പോൾ ആണ് ഇതൊരു മലയാള സിനിമയുടെ ലൊക്കേഷൻ വീഡിയോ ആണെന്ന് പലരും തിരിച്ചറിയുന്നത്. സിനിമ ഷൂട്ടിനിടെ ആരോ എടുത്ത വീഡിയോ ആണ് വൈറൽ ആയത്. ഇതോടെ ട്രെയലറിന് താഴെ കമന്റുകൾ വന്നു നിറയാൻ തുടങ്ങി.