കോവിഡ് കാലത്തിന് ശേഷം തിയേറ്ററിലെത്തിയ വിരുന്ന്; ത്രില്ലടിപ്പിച്ച് ‘മിഷൻ സി’

കോവിഡ് കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഒരുപാട് മികച്ച ത്രില്ലറുകളിൽ അവസനത്തേതാണ്‌ കഴിഞ്ഞ ദിവസം തീയേറ്ററിൽ എത്തിയ മിഷൻ സി. ഒരു റോഡ് മൂവി ഒപ്പം ത്രില്ലർ സ്വഭാവമുള്ള റോഡ് മൂവി. സിനിമ മേഖലയിലെ പ്രതിസന്ധി സമയത്ത് ഇതേ പോലൊരു വലിയ കടമ്പ കടന്നു തീയേറ്ററിൽ തന്നെ റിലീസ് ചെയ്തു എന്നത് പ്രേക്ഷകർക്കും ഒപ്പം സിനിമകാർക്കും പ്രതീക്ഷ നൽകുന്ന ഒന്നാണ്.

കൈലാഷ് പ്രധാന താരമായി എത്തുന്ന സിനിമ ഒരു ബാങ്ക് മോഷണത്തിൽ നിന്ന് തുടങ്ങി പിന്നീട് ഒരു ഒരു ടൂറിസ്റ്റ് ബസ് ഹൈജാക്ക് ചെയ്യുന്നതിലേയ്ക്കും തുടർന്ന് വന മേഖലയിലേക്ക് എത്തുന്നതിനു മുന്നേ ബസിൽ ഉള്ളവരെ രക്ഷിക്കുന്നതിനായി പോലീസ്, നാഷണൽ സെക്യൂരിറ്റി ടീം നടത്തുന്ന പോരാട്ടമാണ് സിനിമ പറയുന്നത്. വിനോദ് ഗുരുവായൂർ എന്ന സംവിധായകൻ 17 ദിവസം കൊണ്ട് പൂർത്തിയാക്കിയ മിഷൻ സി ഒരിക്കൽ പോലും പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല എന്നതാണ്. ശരത് അപ്പാനി, ബാലാജി ശർമ്മ തുടങ്ങിയ താരങ്ങളും അണി നിരക്കുന്ന സിനിമയിലെ ഗാനങ്ങളും സംഘട്ടന രംഗങ്ങളും മികച്ചതാണ്. ഇമോഷണൽ സീനുകൾ പോലും കൃത്യമായി ഒരു ത്രില്ലറിൽ ബ്ലെന്റ് ചെയ്തു എടുക്കാൻ സംഗീതം, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.

തീർച്ചയായും കോവിഡ് കാലത്തിനു ശേഷം ഒരു മലയാള ചിത്രം കാണാൻ തീയേറ്ററിൽ എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് യാതൊരു സംശയവും കൂടാതെ മിഷൻ സി തിരഞ്ഞെടുക്കാമെന്ന ഗ്യാരണ്ടി സിനിമ നൽകുന്നുണ്ട്