ഓർമകളുടെ, വിരഹത്തിന്റെ, യാത്രയുടെ കുഞ്ഞബ്‌ദുള്ള; മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള റിവ്യൂ വായിക്കാം

ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവർ പ്രധാനതരങ്ങൾ ആയി എത്തി ഇന്ന് റിലീസ് ആയ ചിത്രമാണ് മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള. ഷാനു സമദ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ബെൻസി പ്രൊഡക്ഷൻസിന് വേണ്ടി ബേനസീർ ആണ്. അന്തർദേശീയ പുരസ്കാരനേട്ടത്തിന് ശേഷം റിലീസ് ആവുന്ന ഇന്ദ്രൻസ് ചിത്രം എന്നത് കൊണ്ട് തന്നെ നല്ല പ്രതീക്ഷകളോടെയാണ് ചിത്രത്തെ പ്രേക്ഷകർ കാത്തിരുന്നത്. കേരളത്തിൽ നിന്ന് നാട് വിട്ട്‌ മുംബൈയിൽ ഹോട്ടൽ തൊഴിലാളിയായി ജീവിക്കുന്ന കുഞ്ഞബ്‌ദുള്ള തന്റെ കുട്ടിക്കാലത്തെ പ്രണയിനിയെ തേടി പോവുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. നായകന്റെ പ്രായം കണക്കിൽ എടുക്കുമ്പോൾ ഈ യാത്രയ്ക്ക് പ്രാധാന്യം കൂടുതലാണ്. ഈ യാത്രയാണ് മൊഹബ്ബത്തിൻ കുഞ്ഞബ്‌ദുള്ള പറയുന്ന കഥ.

ഇന്ദ്രൻസിനെ കൂടാതെ ബാലുവർഗീസ്, ലാൽജോസ്, രഞ്ജിപണിക്കാർ തുടങ്ങിയ വൻ താരനിര ചിത്രത്തിലുണ്ട്. ഇന്ദ്രൻസ്‌, ബാലു വർഗീസ്‌ എന്നിവരുടെ സീനുകൾ എല്ലാം തമാശയും ത്രില്ലും കലർത്തി രസകരമായിട്ടാണ് സംവിധായകൻ അവതരിപ്പിച്ചിട്ടുള്ളത്‌. അഭിനേതാക്കൾ എല്ലാവരും തങ്ങളുടെ ഭാഗം മത്സരിച്ചഭിനയിച്ചു എന്നു തന്നെ പറയാം. അൻസൂർ നിർവഹിച്ച ഛായാഗ്രഹണവും സാജൻ കെ റാം ഒരുക്കിയ സംഗീതവും കുഞ്ഞബ്‌ദുള്ളയെ പ്രിയപ്പെട്ടതാക്കുന്നു. നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും മനോഹര ദൃശ്യങ്ങൾ കൊണ്ട്‌ സമ്പന്നമാണ് ഈ ചിത്രം. കഥയെ കുറിച്ചുള്ള സംവിധായകന്റെ വ്യക്തമായ ധാരണയും ചിത്രം കാണുന്ന പ്രേക്ഷകന് കിട്ടുന്നുമുണ്ട്.

എന്തായാലും ഈ ചിത്രത്തെ വിജയിപ്പിക്കുമ്പോൾ നമുക്ക് കിട്ടുന്നത് ഇന്ദ്രൻസിന്റെ നല്ലൊരു ഒരു തിരിച്ചു വരവ് തന്നെയാണ്. ഈ ചിത്രം കാണുന്ന പ്രേക്ഷകർ ആരും തന്നെ നിരാശരാവില്ല അതുറപ്പാണ്. നല്ല അഭിനയ മുഹൂർത്തങ്ങളുടെ, രസമുള്ള കാഴ്ചകളുടെ, മനോഹര സംഗീതത്തിന്റെ ദൃശ്യ വിവരണമാണ് ഈ സിനിമ നമുക്ക്‌ സമ്മാനിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x