സു​ചി​ത്ര​യു​ടെ വാ​ക്കു​ക​ള്‍ അ​ന്ന് ത​ന്നെ വല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തി: മോ​ഹ​ന്‍​ലാ​ല്‍

തിരക്കുകളിലൂടെ സഞ്ചരിക്കുമ്പോൾ വ്യക്തി ജീവിതത്തിലെ സന്തോഷങ്ങൾ പലതും നഷ്ടപ്പെടുന്നതായി ചലചിത്ര താരങ്ങൾ തുറന്നു പറയാറുണ്ട്. അത്തരമൊരു അനുഭവമാണ് മലയാളത്തിന്റെ പ്രിയതാരം സൂപ്പർസ്റ്റാർ മോഹൻലാൽ വെളിപ്പെടുത്തിയിരിക്കുന്നത്.

ഒരിക്കൽ ദു​ബാ​യി​യി​ല്‍ ഒ​രു ഷൂ​ട്ടി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് യാ​ത്ര അ​യ​യ്ക്കാ​ന്‍ ഭാര്യ സു​ചി​ത്ര​യും കൂ​ടെ വ​ന്നിരുന്നു.​ യാ​ത്ര​യാ​ക്കി പി​രി​ഞ്ഞ ശേ​ഷം ലോ​ബി​യി​ല്‍ ഇ​രി​ക്കു​ന്പോ​ള്‍ സു​ചി​ത്ര വി​ളി​ച്ചി​ട്ടു പ​റ​ഞ്ഞു കൈ​യി​ലു​ള്ള ബാ​ഗി​ല്‍ ഒ​രു കാ​ര്യ​മു​ണ്ട് അ​തൊ​ന്നു നോ​ക്ക് എ​ന്ന്. താരം ബാ​ഗ് തു​റ​ന്നു നോ​ക്കു​ന്പോ​ള്‍ അ​തൊ​രു സ​മ്മാ​ന​മാ​യി​രു​ന്നു, ഒ​രു മോ​തി​രം.​അ​തി​ന്‍റെ കൂ​ടെ ഒ​രു ചെ​റി​യ കു​റി​പ്പ് കൂ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​ന്ന് ന​മ്മു​ടെ വി​വാ​ഹ​വാ​ര്‍​ഷി​ക​മാ​ണ്. ഇ​തെ​ങ്കി​ലും മ​റ​ക്കാ​തി​രി​ക്കൂ എ​ന്ന്. സു​ചി​ത്ര​യു​ടെ വാ​ക്കു​ക​ള്‍ അ​ന്ന് ത​ന്നെ വ​ല്ലാ​തെ സ​ങ്ക​ട​പ്പെ​ടു​ത്തി. -മോ​ഹ​ന്‍​ലാ​ല്‍ പറയുന്നു.