നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കാൻ മോഹൻ ലാൽ – ശ്രീനിവാസൻ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്.സത്യൻ അന്തിക്കാടും, പ്രിയദർശനും ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീട് ഈ കൂട്ടുകെട്ടിൽ നിന്ന് പുതിയ ചിത്രങ്ങൾ പിറക്കാതിരുന്നപ്പോൾ അത് ഇരുവരും തമ്മിലുള്ള പിണക്കം കൊണ്ടാണെന്ന് മാധ്യമങ്ങൾ എഴുതി. ആരാധകരും ഇതേ നിഗമനത്തിൽ തന്നെയായിരുന്നു.
ഈ ഗോസിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വഴിവച്ചത് ശ്രീനിവാസൻ ചിത്രം സൂപ്പർ സ്റ്റാർ സരോജ് കുമാർ ആണെന്നുള്ളത് നിസംശയം പറയാം. മോഹൻലാലിനെ കളിയാക്കുന്ന തരത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഈ അഭ്യൂഹങ്ങൾക്ക് താരങ്ങൾ ഇതുവരെയും പ്രതികരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷം ഇപ്പോൾ വിവാദങ്ങൾക്ക് മറുപടി നൽകുകയാണ് മോഹൻലാൽ.താനും ശ്രീനിവാസനും അടുത്ത സുഹൃത്തുക്കളാണ്. വർഷങ്ങളുടെ സൗഹൃദം ഉണ്ടെങ്കിലും ദിവസവും ഫോൺ വിളിച്ചു സംസാരിക്കാറില്ല. ഒരു ചിത്രത്തിലൂടെ തന്നെ ശ്രീനിവാസൻ പരിഹസിക്കുമെന്ന് കരുതുന്നില്ല.ഉദയനാണ് താരത്തിന് ശേഷമാണ് ഒരു നാൾ വരുമെന്ന ചിത്രം ചെയ്തത്.അതായത് സരോജ് കുമാറിന് തൊട്ട് മുൻപ്.ശ്രീനിവാസൻ തന്നെ അപമാനിക്കാൻ വേണ്ടി ഒരു സിനിമ ചെയ്യുമെന്ന് അന്നും ഇന്നും താൻ കരുതുന്നില്ലെന്നും മോഹൻ ലാൽ പറഞ്ഞു. ജെബി ജങ്ക്ഷൻ പരിപാടിയിലായിരുന്നു അവതാരകന്റെ ചോദ്യത്തിന് ലാൽ ഇത്തരത്തിൽ മറുപടി നൽകിയത്.



