ട്വിറ്ററിന്റെ ട്രെന്‍ഡിംഗ് ചരിത്രത്തില്‍ ഇടം നേടി മോഹന്‍ലാല്‍

സോഷ്യൽ മീഡിയയിൽ പുതിയ നേട്ടം കൈവരിച്ചതോടെ വാർത്തകളിൽ താരമാകുകയാണ് മലയാളത്തിൻരെ സൂപ്പർ സ്റ്റാർ മോഹൻലാൽ. ട്വിറ്ററിന്റെ ട്രെന്‍ഡിംഗ് ചരിത്രത്തില്‍ ഇടം നേടിയിരിക്കുകയാണ് താരം.

2020 ല്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് ട്വിറ്റർ, ചരിത്രത്തില്‍ ആദ്യമായി, മോളിവുഡില്‍ നിന്നും ഒരു പുരുഷ താരം പട്ടികയില്‍ ഇടം നേടി. അത് മോഹന്‍ലാലാണ്.

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ഒന്‍പതാം സ്ഥാനത്താണ് മോഹന്‍ലാല്‍. വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ താരങ്ങളും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്.