ദൃശ്യം 2 വിൻറെ വിജയം ആഘോഷിച്ച്‌ മോഹന്‍ലാലും ആൻറണിയും

ദൃശ്യം 2 വമ്പൻ വിജയം ആയിരുന്നു, ഇതിൻറെ വിജയം ആഘോഷിച്ച് ലാലേട്ടനും ആൻറണി പെരുമ്പാവൂരും. മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ട്രാവന്‍കൂര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രം മോഹന്‍ലാല്‍ തന്നെയാണ് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.

ദൃശ്യം 2 ആമസോൺ പ്രൈമിൽ ആയിരുന്നു റിലീസ് ചെയ്തത്. ഇത് വൻ വിജയം ആയിരുന്നു. തിയറ്റർ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ആണ് ചിത്രം ആമസോണിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. നേരത്തെ ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകര്‍ക്കൊപ്പം സംവിധായകന്‍ ജീത്തു ജോസഫ് ‘ദൃശ്യം 2’ വിജയാഘോഷം നടത്തിയിരുന്നെങ്കിലും തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല.

ദൃശ്യം ഒന്നാം ഭാഗം തിയറ്ററുകളിൽ വമ്പൻ ഹിറ്റ് ആയിരുന്നു. ആദ്യ ഭാഗം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ഉണ്ടായി. ഇപ്പൊൾ ദൃശ്യം 2 വിൻറെയും റിമേക്ക് ചർച്ചകൾ പുരോഗിക്കുകയാണ്. മരയ്ക്കാർ അറബിക്കടലിൻറെ സിംഹം ആണ് മോഹൻലാലിൻറെ അടുത്ത വമ്പൻ റിലീസ് ചിത്രം.