ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹം; ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതം മോഹന്‍ലാല്‍ എത്തി

നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ മകള്‍ അനിഷ വിവാഹിതയായി. വിവാഹചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. സൂപ്പർ സ്റ്റാർ മോഹൻലാൽ കുടുംബസമേതം എത്തിച്ചേർന്നതാണ് വിവാഹചടങ്ങുകളെ കൂടുതൽ ആഘോഷമാക്കിയത്.പള്ളിയില്‍ വച്ച്‌ നടന്ന ചടങ്ങിലും റിസപ്ഷനിലും മോഹന്‍ലാല്‍ പങ്കെടുത്തു.

ഏറെ നാളുകള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ കുടുംബസമേതം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. മകള്‍ വിസ്മയയും പ്രണവും ആയിരുന്നു ചടങ്ങിലെ മറ്റൊരു ആകര്‍ഷണം. പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോ. എമില്‍ വിന്‍സന്റ് ആണ് വരന്‍. നവംബര്‍ 29ന് ആയിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം നടന്നത്.

എമിലിന്റെ സഹോദരന്‍ നീല്‍ വിന്‍സെന്റ് ഒളിമ്ബ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. അനിഷയും എമിലും ഡോക്ടര്‍മാരാണ്. 27 വര്‍ഷത്തോളം ഇരുകുടുംബംങ്ങളും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. ആ സൗഹൃദമാണ് മക്കളുടെ വിവാഹത്തിലേക്ക് എത്തുന്നത്.