പുലിമുരുകന് ശേഷം ടോമിച്ചൻ മുളക്പാടവും മോഹൻലാലും ഒരിക്കൽക്കൂടി ഒന്നിക്കുന്നു. അരുൺ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സംവിധായകനായ അരുൺ ഗോപിയും നിർമാതാവ് ടോമിച്ചനും തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

മുളകുപ്പാടം ഫിലിംസിന് വേണ്ടി ടോമിച്ചൻ നിർമിച്ചു മോഹൻലാൽ അഭിനയിക്കുന്ന ചിത്രം വലിയ ക്യാൻവാസിൽ തന്നെയായിരിക്കും ഒരുങ്ങുക. ഇത് മൂന്നാം തവണയാണ് അരുൺ ഗോപിയും ടോമിച്ചനും ഒന്നിക്കുന്നത്. ദിലീപ് ചിത്രം രാമലീലയും ഇപ്പോൾ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്ന പ്രണവ് മോഹൻലാൽ ചിത്രം ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടും’ ആണ് മറ്റു ചിത്രങ്ങൾ.



