ഫോർബ്സ്‌ ഇന്ത്യ 2019ലെ സെലിബ്രിറ്റി ലിസ്റ്റിൽ സൗത്ത്‌ ഇന്ത്യയിൽ 2ആം സ്ഥാനം മോഹൻലാലിന്; ഇന്ത്യയിൽ 27ആം സ്ഥാനം !!

ഫോബ്‌സ് മാഗസിൻ പുറത്തു വിട്ട 2019ലെ 100 സെലിബ്രിറ്റി ലിസ്റ്റിൽ മോഹൻലാൽ സൗത്ത് ഇന്ത്യയിൽ നിന്ന്‌ രണ്ടാമത്. എല്ലാ വർഷവും പുറത്തു വിടാറുള്ള ലിസ്റ്റിൽ ഇത് ആദ്യമായല്ല മോഹൻലാൽ വരുന്നത്. ഇന്ത്യയിലെ 100 സെലിബ്രിറ്റികളിൽ 27ആം സ്ഥാനമാണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത്. 13ആം സ്ഥാനത്തുള്ള രജിനികാന്ത് ആണ് സൗത്ത്‌ ഇന്ത്യയിൽ നിന്നും മോഹൻലാലിന് മുകളിലുള്ള താരം. തമിഴ്‌ താരങ്ങളായ വിജയ്‌, അജിത്ത്‌, തെലുഗു സൂപ്പർസ്റ്റാർ മഹേഷ്‌ ബാബു എന്നിവരെ എല്ലാം പിന്തള്ളിയാണ് മോഹൻലാൽ ഇത്തവണ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്‌. ആദ്യ സ്ഥാനം ക്രിക്കറ്റ് താരം വിരാട്‌ കോഹ്ലി ആണ്. സൗത്ത് ഇന്ത്യയിൽ നിന്ന് 13 താരങ്ങൾ ആണ് ലിസ്റ്റിൽ ഉള്ളത്. ഈ വർഷമാദ്യം രാജ്യം പത്മഭൂഷൺ നൽകി മോഹൻലാലിനെ ആദരിച്ചിരുന്നു. ഏതാണ്ട്‌ 64.5 കോടി രൂപയാണ് താരത്തിന്റെ ഈ വർഷത്തെ സമ്പാദ്യം.

Here’s the 100 Celeb Full List

http://www.forbesindia.com/lists/2019-celebrity-100/1819/1

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments