പുതിയൊരു രാജ്യത്തിന്റെ നിലനിലപ്പിനായിയെന്ന പേരിൽ സോഷ്യൽ മീഡിയ പരക്കെ ട്രെൻഡ് ആവുകയാണ് ഫിറ്റ്നെസ് ചലഞ്ച്. പ്രധാന മന്ത്രി മുതൽ ചെറിയ ഫ്രണ്ട് സർകിളുകളിൽ വരെ ട്രെൻഡ് ആയ ചലഞ്ച് ഇപ്പോൾ നടൻ മോഹൻലാലിന്റെ കയ്യിലാണ്.
പ്രശസ്ത ഒളിമ്പിക്സ് താരം രാജ്യവർഥൻ റത്തോറിന്റെ ചലഞ്ച് സ്വീകരിച്ചു കൊണ്ടായിരുന്നു മോഹൻലാൽ ട്വിറ്ററിൽ പങ്കു വച്ച ജിം വർക്ക്ഔട്ട് ചിത്രം.
Accepting #FitnessChallenge from @Ra_THORe for #HumFitTohIndiaFit. I invite @Suriya_offl @tarak9999 @PrithviOfficial to join #NewIndia – a healthy India. pic.twitter.com/CVcK2VFArf
— Mohanlal (@Mohanlal) May 30, 2018
#HumFitTohIndiaFit എന്ന ഹാഷ് ടാഗിൽ ചിത്രം പോസ്റ്റ് ചെയ്യുന്നതിനോടൊപ്പം മലയാളികളുടെ പ്രിയ താരം പൃഥ്വിയേയും തമിഴ് സൂപ്പർ താരം സൂര്യയേയും തെലുങ്ക് താരം എൻ.ട്ടി.ആർ നേയും ചലഞ്ച് ചെയ്തിരിയ്ക്കുന്നു മോഹൻലാൽ.
മൂവരുടെയും വർക്ക് ഔട്ട് ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ



