മലയാളത്തിലെ ഏറ്റവും വലിയ ഹാഷ്ടാഗ്‌ റെക്കോർഡ്‌ ഇനി മോഹൻലാൽ ഫാൻസിന്റെ പേരിൽ

തെലുഗു, തമിഴ്‌ ഫാൻസ്‌ ഭരിക്കുന്ന ട്വിറ്ററിലെ ഹാഷ്ടാഗ്‌ പോരാട്ടത്തിലേക്ക്‌ ഈ അടുത്ത കാലത്താണ് മലയാളത്തിലെ ഫാൻസും കൂടുന്നത്‌. താരങ്ങളുടെ പിറന്നാളിനും മുൻ ചിത്രങ്ങളുടെ ആനിവേഴ്സറിയും ഹാഷ്ടാഗിലൂടെ ആഘോഷമാക്കുകയാണ് ആരാധകരുടെ പണി. അത്തരത്തിൽ ഉള്ള റെക്കോർഡ്‌ ഇതുവരെ മമ്മൂട്ടി ഫാൻസിന്റെ കൈവശം ആയിരുന്നു ഉണ്ടായിരുന്നത്‌. #MammukkaBdayBashin100Days എന്ന ടാഗ്‌ 24 മണിക്കൂറിനുള്ളിൽ 3.1 മില്യൺ ടാഗ്‌ സൃഷ്ടിച്ചായിരുന്നു റെക്കോർഡ്‌ ഇട്ടിരുന്നത്‌. രാജാവിന്റെ മകൻ സിനിമയുടെ 34ആം വാർഷികം ആഘോഷമാക്കുന്ന മോഹൻലാൽ ഫാൻസ്‌ ഇപ്പോൾ ഈ റെക്കോർഡ്‌ തകർത്തിരിക്കുകയാണ്. #34YearsOfRajavinteMakan എന്ന ഹാഷ്ടാഗ്‌ 3.2 മില്യൺ ടാഗ്‌ എന്ന നേട്ടം മറികടന്നത്‌ 17 മണിക്കൂറുകൾ കൊണ്ടാണ്.