മോഹൻലാലിനെ പുകഴ്തി രജിനികാന്തും കാർത്തിയും

കഴിഞ്ഞ ദിവസം നടന്ന കാപ്പാൻ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ആണ് മലയാളത്തിന്റെ മഹാനടൻ ഒരിക്കൽ കൂടി അഭിനന്ദനത്തിന്റെ പെരുമയിൽ എത്തിയത്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രത്തിൽ മിനിസ്റ്റർ വേഷമാണ് മോഹൻലാൽ ചെയ്യുന്നത്. ജില്ലാ എന്ന വിജയ് ചിത്രത്തിന് ശേഷമാണ് മറ്റൊരു തമിഴ് ചിത്രം മോഹൻലാൽ ചെയ്യുന്നത്. ഓഡിയോ ലോഞ്ച് വേദിയിൽ കാർത്തിയും തലൈവർ രജിനി, ശങ്കർ തുടങ്ങിയ നിരവധി പ്രമുഖർ ഉണ്ടായിരുന്നു.

ഇന്ത്യ കണ്ടതിൽ വെച്ച്‌ ഏറ്റവും മികച്ച നാചുറൽ നടൻ ആണ് മോഹൻലാൽ. അദ്ദേഹം ഈ സിനിമയുടെ ഭാഗമായത്‌ ഈ സിനിമക്ക്‌ കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ്‌ ആണ് എന്നാണ് സാക്ഷാൽ രജിനികാന്ത്‌ അഭിപ്രായപ്പെട്ടത്‌. അതേ സമയം എന്റെ എക്കാലത്തെയും ഇഷ്ട നടൻ ആയ മോഹൻലാൽ സാറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിൽ എന്റെ സഹോദരനെ ഓർത്ത്‌ എനിക്ക്‌ അഭിമാനമുണ്ടെന്നാണ് കാർത്തി പറഞ്ഞത്‌.

Mohanlal & Rajinikanth at Kaappaan Audio Launch
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x