ദൃശ്യം എന്ന മെഗാഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ – ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നു. റാം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ പുറത്തിറക്കി.
ഡിസംബർ 18ന് ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിൽ ഇന്ദ്രജിത് മറ്റൊരു പ്രധാന റോൾ ചെയ്യും. മോഹൻലാലിന്റെ ഭാര്യകഥാപാത്രമായി തമിഴ് താരം തൃഷയും ചിത്രത്തിലുണ്ട്.
ഫാമിലി ആക്ഷൻ ത്രില്ലർ ലേബലിൽ വരുന്ന ചിത്രം വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കും. അടുത്ത ഓണം അല്ലെങ്കിൽ പൂജ റിലീസ് ആയിട്ടായിരിക്കും തീയേറ്ററുകളിൽ എത്തുക. മറ്റൊരു റെക്കോർഡിന് തിരി തെളിയുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോ ഉള്ള തരംഗം സൂചിപ്പിക്കുന്നത്.
Subscribe
Login
0 Comments