മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ചിത്രം ഒരുങ്ങുന്നോ? ചർച്ചാചിത്രം പങ്കുവെച്ച് തിരക്കഥാകൃത്ത് ഇക്ബാൽ കുറ്റിപ്പുറം

മലയാളത്തിൻറെ എവർഗ്രീൻ കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് മോഹൻലാൽ കോംബോ. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഇവരുടെ കൂട്ടായ്മയിൽ ഉണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു ചിത്രം സംഭവിക്കുമോ എന്ന് സിനിമ പ്രേമികൾ ചോദിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയി. ഇതിന് പ്രതീക്ഷ നൽകുന്ന ഒരു ചിത്രമാണ് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇക്ബാൽ കുറ്റിപ്പുറം, മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നിവർ ഒന്നിച്ചിരുക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്ക് വെച്ചത്. ഒപ്പം അപ്രതീക്ഷിത അതിഥി എന്ന് കുറിപ്പും ഉണ്ട്. ഇത് സിനിമയ്ക്ക് വേണ്ടിയുള്ള ചർച്ച ആണോ എന്നതാണ് ആരാധകര് ചോദിക്കുന്നത്. എന്നാൽ പുതിയ സിനിമയുടെ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

2015ല്‍ റിലീസ് ചെയ്ത മഞ്ജു വാര്യരും മോഹൻലാലും ഒന്നിച്ച എന്നും എപ്പോഴും ആയിരുന്നു മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. മരക്കാര്‍; അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവയാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. അടുത്തിടെ റിലീസ് ചെയ്ത ദൃശ്യം 2 വമ്പൻ വിജയം ആണ് നേടിയത്.