ക്വീനിന്റെ ടീസർ ആദ്യം കണ്ടതും അഭിനന്ദിച്ചതും ലാലേട്ടൻ : ഇന്ദ്രജിത്

ഒരു മെഗാ സീരീസിൽ അഭിനയിക്കാൻ മാത്രമാണ് ഗൗതം മേനോൻ ഇന്ദ്രജിത്തിനെ തമിഴിലേക്ക് ക്ഷണിച്ചത്. എന്നാൽ അത് തമിഴ് മക്കൾ ദൈവത്തെ പോലെ കാണുന്ന സാക്ഷാൽ എം ജി ആറിന്റെ വേഷം ചെയ്യാൻ ആണെന്ന് അറിഞ്ഞത് മുതൽ ത്രിൽ അടിച്ചു ഇരിക്കുവാണ് ഇന്ദ്രജിത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള 11 എപ്പിസോഡുകൾ ഇത് വരെ പൂർത്തി ആയി. ആദ്യത്തെ എപ്പിസോഡ്‌ കഴിഞ്ഞ ദിവസം ഓൺലൈനിൽ സ്ട്രീമിംഗും ചെയ്തു. ടീസർ ഇറങ്ങിയപ്പോൾ അത് ആദ്യം കാണിച്ചത് ലാലേട്ടനെ ആണെന്നും അദ്ദേഹം അനുമോദിക്കുകയും ചെയ്തെന്നും ഇന്ദ്രജിത് പറയുന്നു.

Indrajith as MGR in Queen

ഇപ്പോൾ ചെയ്യുന്ന ഈ സീരീസിന് ശേഷം വടംവലി ആസ്പദമാക്കി ഒരുങ്ങുന്ന സ്പോർട്സ്‌ ചിത്രം ‘ആഹാ’, രാജിവ് രവിയുടെ തുറമുഖം, ശ്രീനാഥ് രാജേന്ദ്രൻ – ദുൽഖർ കൂട്ടുക്കെട്ടിലെ കുറുപ്പ്, സക്കറിയ ഒരുക്കുന്ന ഹലാൽ ലവ് സ്റ്റോറി എന്നിവയാണ് ഇന്ദ്രജിത്തിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിനു ശേഷം സഹോദരൻ പൃഥ്വിരാജിനൊപ്പം നവാഗതനായ ഇർഷാദ് പരാരി ഒരുക്കുന്ന അയൽവാശിയിലും ഇന്ദ്രജിത് അഭിനയിക്കും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments