ബ്രേക്ക് ദി ചെയ്ൻ; വീടുകളിൽ സുരക്ഷിതരായി ഇരിക്കാൻ മോഹൻലാലിന്റെ ആഹ്വാനം

കേരളത്തില്‍ കൊറോണ രണ്ടാം ഘട്ടം അതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയ്ൻ കാമ്പയിനുമായി മോഹൻലാലും. എല്ലാരും സുരക്ഷിതരായി വീടുകളിൽ തന്നെ ഇരിക്കണമെന്നാണ് ലാലിൻറെ ആഹ്വാനം.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുമ്പോൾ ദിനംപ്രതി പോസിറ്റിവ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ‘ബ്രേക്ക് ദി ചെയിന്‍’ കാമ്പയിന്റെ ഭാഗമായിയാണ് മോഹന്‍ലാല്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അകത്ത് സുരക്ഷിതമായിരുന്നാല്‍ ഐശ്വര്യത്തിന്റെ സൈറണ്‍ കേള്‍ക്കാം’ എന്ന കുറിപ്പോടെയാണ് പോസ്റ്റര്‍.
നാടോടിക്കാറ്റിലെ ദാസന്‍ എന്ന കഥാപാത്രത്തെ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.

മാസ്ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ സന്ദേശങ്ങളും മോഹന്‍ലാല്‍ പോസ്റ്റിൽ പങ്കുവെയ്ക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 30,000 ത്തിന് മുകളിൽ കൊറോണ പോസിറ്റിവ് കേസുകളാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനെത്തുടർന്ന് സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയിരുന്നു.