B ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിൽ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉപ്പോഴിതാ ആറാട്ടിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
കരയുള്ളമുണ്ടും അതിനൊത്ത ഷർട്ടും ധരിച്ച് പ്രൗഡിയോടെ ഇരിക്കുന്ന മോഹൽലാലിനെയാണ് ചിത്രത്തിൽ കാണാനാകുക. പോസ്റ്റര്‍ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയും വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലിനൊപ്പം വീണ്ടും കൈകോര്‍ക്കുന്ന ചിത്രമാണ് “നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്”

18 കോടി ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, ഷീല, സ്വാസിക, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.



