റെക്കോർഡുകൾ തകർത്ത് മോഹൻലാലിന്റെ ‘ആറാട്ട്’ ടീസർ

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ‘ആറാട്ട്’ എന്ന സിനിമയുടെ ടീസർ ഇന്നാണ് റിലീസ് ചെയ്തത്. വിഷു ദിനത്തിൽ ആരാധകർക്ക് നൽകിയ ഈ വിഷുകൈനീട്ടം ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ വരവേറ്റത്. ടീസർ റിലീസ് ചെയ്ത് 4 മണിക്കൂറുകൾ പിന്നിടുമ്പോൾ സകല റെക്കോർഡുകളും തകർത്ത് മുന്നേറുകയാണ് ആറാട്ട് ടീസർ. 1 മില്യൺ കാഴ്ചക്കാർ ആണ് ഇതുവരെ ടീസർ കണ്ടത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ടീസറുകളിൽ ഒന്നാണ് ആറാട്ട്. 77000ൽ പരം യുട്യൂബ് കമന്റുകളാണ് ടീസറിന് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഏറ്റവും അധികം കമന്റുകൾ ലഭിക്കുന്ന മലയാള ടീസർ എന്ന റെക്കോർഡും ഇതോടെ ആറാട്ടിന് സ്വന്തം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...