മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ ഒക്ടോബറിൽ !!

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്‌’ എന്ന 3D ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്നു എന്ന വാർത്ത ഔദ്യോഗികമായി വന്നത്‌. അഭിനയ തിരക്കുകൾ എല്ലാം മാറ്റിവെച്ച്‌ ഏതാണ്ട്‌ 6 മാസത്തിന് മേലെ ലാലേട്ടൻ ബറോസിന് വേണ്ടി ചിലവഴിക്കുമെന്നാണ് അറിയുന്നത്‌. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നുമുള്ള നിരവധി ആളുകൾ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി അണിനിരക്കും.

മൈഡിയർ കുട്ടിച്ചാത്തൻ എന്ന ദൃശ്യ വിസ്മയം ഇന്ത്യക്ക്‌ സമ്മാനിച്ച ജിജോ പുന്നൂസിന്റെ തിരിച്ചു വരവും ബറോസിന്റെ മറ്റൊരു പ്രത്യേകതയാണ്. ജിജോ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്‌. വാസ്കോഡ ഗാമയുടെ നിധി സംരക്ഷിക്കുന്ന ബറോസിന്റെ ജീവിതമാണ് ചിത്രം പറയുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments