‘ദൃശ്യം 2’ ഏറ്റവും പുതിയ ട്രെയ്‌ലർ എത്തി; റിലീസ് ആമസോൺ പ്രൈമിൽ

‘ദൃശ്യം 2’ വിന്റെ ട്രെയ്‌ലർ ആമസോൺ ഇന്ത്യക്കായുള്ള ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഫെബ്രുവരി 19 ഇന് ആമസോണിൽ സിനിമ എത്തുമെന്നും ട്രെയിലറിൽ വ്യക്തം ആക്കുന്നുണ്ട്. തിയറ്റർ റിലീസ് വേണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ആമസോണിൽ തന്നെ ആകും റിലീസ് എന്ന് ഇപ്പോൾ ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ വിവരം സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചത്.

ആകാംഷ നിറയ്ക്കുന്ന മുഹൂർത്തങ്ങൾ ചേർത്താണ് പുതിയ ട്രെയ്‌ലർ. കേബിൾ ഓപ്പറേറ്റർ ആയിരുന്ന മോഹൻലാൽ തിയറ്റർ ഉടമയായും, നിർമ്മാതാവും ഒക്കെയായി സിനിമയിൽ മാറുന്നു. പഴയ കേസിന്റെ സംഭവങ്ങളും സിനിമയുടെ ഭാഗം ആകുന്നുണ്ട് എന്ന് ട്രെയിലറിൽ വ്യക്തം ആകുന്നുണ്ട്.

ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്കുമാര്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തും.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം ഒരുക്കുന്നത്.