ആരാധകർക്ക് ലാലേട്ടന്റെ പിറന്നാൾ സമ്മാനം; ഇന്ന് രാത്രി ഏഴ് മണിക്ക് ദൃശ്യം 2 ടെവിവിഷന്‍ പ്രീമിയര്‍

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. കൊവി‍ഡ് പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ഇരിക്കുന്ന ആരാധകർക്ക് കിടിലൻ പിറന്നാൾ സമ്മാനമാണ് ലാലേട്ടന്റെ വകയായി എത്തുന്നത്. ദൃശ്യം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത ദൃശ്യം 2 നിരവധി ആരാധകർക്ക് ഇനിയും കാണാനായിട്ടില്ല. ആ പരാതിക്ക് പരിഹാരമാകുകയാണ് ഈ പിറന്നാൽ ദിനത്തിൽ.

ഇന്ന് രാത്രി ഏഴ് മണിക്ക് ദൃശ്യം മലയാളി പ്രേക്ഷകര്‍ക്കായി ഏഷ്യാനെറ്റില്‍ പ്രീമിയര്‍ ചെയ്യും. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം റിലീസിന് ശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടര്‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും മുരളി ഗോപി , സായികുമാര്‍, ഗണേഷ് കുമാര്‍ തുടങ്ങിയവരും രണ്ടാം ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...