മികച്ച ചിത്രമടക്കം 3 ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കി മരക്കാർ

67ആമത്‌ ദേശീയ പുരസ്കാരത്തിൽ മലയാളത്തിനും നേട്ടം. മികച്ച ചിത്രവും മികച്ച ഛായാഗ്രഹണവും അടക്കം നിരവധി പുരസ്കാരങ്ങൾ ആണ് ഇക്കുറി മലയാളത്തിനെ തേടിയെത്തിരിക്കുന്നത്‌. അതിൽ എടുത്ത്‌ പറയേണ്ട ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ സിനിമ മരക്കാറിന്റെ നേട്ടം. 3 പുരസ്കാരങ്ങൾ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്‌. മികച്ച ചിത്രം, മികച്ച വി എഫ് എക്സ്, കോസ്റ്റ്യൂം ഡിസൈനിംഗ് എന്നിവയിൽ ആണ് മരക്കാർ നേടിയ പുരസ്കാരങ്ങൾ.

മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ചിത്രം ‘ മരക്കാർ, അറബിക്കടലിൻറെ സിംഹം മെയ് 13ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും എന്നാണ് അറിയിച്ചത്. കഴിഞ്ഞ വർഷം മാർച്ച് 21 ന് റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. അതിനിടെയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തുന്നത്. ഇതിനെ തുടർന്ന് ചിത്രത്തിന്റെ റിലീസും അനിശ്ചിതത്വത്തിലാവുകയായിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...