സൂപ്പര്‍സ്റ്റാറിന്റെ ദുബൈയിലെ പുത്തന്‍ വീട്; ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ വീടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ദുബായിലാണ് താരം പുതിയ വീട് സ്വന്തമാക്കിയത്.വീടിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ദുബായ് മാളിന് അടുത്തു സ്ഥിതിചെയ്യുന്ന ആര്‍പി ഹൈറ്റ്സിലാണ് പുതിയ അപാര്‍ട്ട്‌മെന്റ്.മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ആര്‍ പി ഹൈറ്റ്‌സ്.

ദൃശ്യം 2’വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഭാര്യ സുചിത്രയ്ക്ക് ഒപ്പം ദുബായിലെത്തി പുതിയ വീടിന്റെ ഗൃഹപ്രവേശനവും നടത്തി. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകനും താരത്തിന്റെ ബാല്യകാലസുഹൃത്തുമായ അശോക് കുമാറിന്റെ ഭാര്യ ബീനയാണ് പുതിയ വീടിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.