മീശ പിരിച്ച് മുണ്ട് മടക്കിക്കുത്തി ലാലേട്ടൻ; വിഷു കൈനീട്ടമായി ആറാട്ട് ടീസർ പുറത്തിറങ്ങി

ലാലേട്ടനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മാസ്സ് ചിത്രം ആറാട്ടിന്റെ തകർപ്പൻ ടീസർ പുറത്തിറങ്ങി. സജീഷ് മഞ്ചേരിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് പടം നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ ആയി വേഷമിടുന്നു. ചിത്രത്തിൽ നായികയായി കന്നട നടി ശ്രദ്ധ ശ്രീനാഥ് കൂടാതെ നെടുമുടി വേണു, വിജയരാഘവൻ, സിദ്ദിഖ്, സായ്കുമാർ, ഇന്ദ്രൻസ്, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Aarattu Official Teaser

ലാലേട്ടനെ കുറെ നാളുകൾക്ക് ശേഷം ഇത്രയും ഗ്ലാമർ ആയി പ്രസൻറ് ചെയ്‌തിരിക്കുന്ന ടീസർ ആരാധകർക്ക് ഒരു ആഘോഷം തന്നെയാണ് ഒരുക്കിയിരിക്കുന്നത്. വിജയ് ഉലഗനാഥാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംഗീതം: രാഹുൽ രാജ്. കലാസംവിധാനം: ജോസഫ് നെല്ലിക്കൽ. വസ്ത്രാലങ്കാരം: സ്റ്റെഫി സേവ്യർ. ഓസ്കാർ നായകൻ എ ആർ റഹ്മാൻ കാമിയോ റോളിൽ പടത്തിൽ എത്തുന്നു. ഓഗസ്റ്റ് 12നാണ് പടം റിലീസ് ഒരുങ്ങുന്നത്. തീയറ്ററുകളെ പൂരപ്പറമ്പ് ആക്കാൻ ഏറെക്കാലത്തിനുശേഷം മോഹൻലാലിൻറെ മാസ് സിനിമ അതായിരിക്കും ആറാട്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...