41 ലക്ഷത്തിന്റെ വാച്ചും 3 ലക്ഷത്തിന്റെ ഷൂസും; വൈറലായത്‌ വെറും ചിത്രം മാത്രമല്ല!

ഇന്ന് ഏറ്റവും അധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട അല്ലെങ്കിൽ ഷെയർ ചെയ്ത ഒരു ചിത്രമാണ് മോഹൻലാൽ, പൃഥ്വിരാജ്‌, ദുൽഖർ തുടങ്ങിയവർ ഒരുമിച്ചുള്ള ഒരു ഫോട്ടോ. പൃഥ്വിരാജ്‌ തന്നെയാണ് ആദ്യം ചിത്രം പങ്കുവെച്ചത്‌. ശേഷം ദുൽഖറും മോഹൻലാലും അവരവരുടെ പേജുകളിൽ ഇടുകയുണ്ടായി. എന്നാൽ ഈ ചിത്രം മാത്രമല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം എന്നതാണ് ഒരു രസകരമായ കാര്യം. ചിത്രത്തിൽ മോഹൻലാൽ ധരിച്ചിരിക്കുന്ന വാച്ചും ദുൽഖർ ഉപയോഗിച്ച ഷൂസും ആണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന കാര്യം. ഏകദേശം 41 ലക്ഷം രൂപ വിലയുള്ള വാച്ചാണ് മോഹൻലാലിന്റേത്‌. ഇതാണ് ഇവ ചർച്ച ചെയ്യാൻ ഇടയായ പ്രധാന കാരണം. Audemars Piguet ന്റെ റോയൽ ഓക്‌ ഓഫ്‌ വിഭാഗത്തിൽ പെടുന്ന വാച്ച്‌ ആണ് മോഹൻലാലിന്റേത്‌.

3 ലക്ഷത്തിനടുത്ത്‌ രൂപ വിലവരുന്ന ദുൽഖർ ധരിച്ച ഷൂസ്‌ ആണ് മറ്റൊന്ന്. നൈകി എയർ ബ്രാന്റിന്റെ ജോർദൻ ട്രാവിസ്‌ സ്കോട്ട്‌ ഷൂസ്‌ ആണ് ദുൽഖറിന്റേത്‌.