ഫഹദിന് 39ാം പിറന്നാൾ; മലയാളത്തിലെ വിസ്മയനടനത്തിന് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും

തന്റെ ഓരോ ചിത്രത്തിലൂടെയും സിനിമ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍. ഇന്ന് 39ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം.

1982 ആഗസ്ത് എട്ടിന് ആലപ്പുഴയിലായിരുന്നു ഫഹദിന്‍റെ ജനനം. ആലപ്പുഴയിലും ഊട്ടിയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. പിതാവും പ്രശസ്ത സംവിധായകനുമായ ഫാസിലിന്‍റെ ചിത്രമായ കയ്യെത്തും ദൂരത്തിലൂടെയായിരുന്നു(2002) ഫഹദിന്‍റെ സിനിമാപ്രവേശം. ആദ്യ സിനിമയിൽ ഫഹദ് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ചിത്രം പരാജയമായിരുന്നു. പിന്നീട് സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഫഹദ് 2009ൽ കേരള കഫേയിലൂടെയാണ് രണ്ടാം വരവ് നടത്തുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ചാപ്പാ കുരിശ്, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്, അന്നയും റസൂലും, ആമേന്‍, ബംഗ്ലൂര്‍ ഡേയ്‌സ്, ഇയ്യോബിന്‍റെ പുസ്തകം, മഹേഷിന്‍റെ പ്രതികാരം, ആര്‍ട്ടിസ്റ്റ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ട്രാന്‍സ്, കുമ്പളങ്ങി നൈറ്റ്സ്, സി.യൂ.സൂൺ, ജോജി, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിക്കുകയല്ല ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു ഫഹദ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ മാലികിലെ സുലൈമാന്‍ എന്ന കഥാപാത്രവും ആരാധക ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
2014ലാണ് മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായ നസ്രിയ നസീമിനെ ഫഹദ് വിവാഹം ചെയ്തത്.

കോവിഡ് പ്രതിസന്ധിക്കിടയിലാണ് സി. യൂ. സൂൺ, ജോജി, മാലിക്ക് തുടങ്ങിയ ചിത്രങ്ങൾ പുറത്തിറങ്ങുന്നത്. സീ യു സൂണിനായി കൊച്ചിയിലെ സ്വന്തം ഫ്ലാറ്റ് തന്നെ ഫഹദ് ലൊക്കേഷനാക്കി മാറ്റി. ഇവിടെയായിരുന്നു ചിത്രീകരണത്തിന്റെ ഏറിയ പങ്കും നടന്നത്. സിനിമ വിജയമായി എന്ന് മാത്രമല്ല, ലാഭത്തിന്റെ ഒരു വിഹിതം കോവിഡ് സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ചലച്ചിത്ര പ്രവർത്തകർക്കായി നൽകുകയും ചെയ്തു.

മലയന്‍കുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍. മലയൻകുഞ്ഞ് സംവിധാനം ചെയ്യുന്നത് ഫാസിൽ ആണെന്നതാണ് മറ്റൊരു പ്രത്യേകത. വിക്രത്തിൽ കമലഹാസനൊപ്പമാണ് ഫഹദ് അഭിനയിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...