‘സടക്‌ 2’ ട്രെയിലറിനെതിരെ വ്യാപക വിമർശനം; ഡിസ്‌ലൈക്കുകളുടെ പെരുമഴ

മഹേഷ്‌ ഭട്ട്‌ സംവിധാനം ചെയ്ത്‌ സഞ്ജയ്‌ ദത്ത്‌, ആലിയ ഭട്ട്‌, ആദിത്യ റോയ്‌ കപൂർ, പൂജ ഭട്ട്‌ തുടങ്ങിയവർ കേന്ദ്ര കഥാപാത്രമാകുന്ന ‘സടക്‌ 2’ ന്റെ ട്രെയിലറിനെതിരെ രൂക്ഷ വിമർശനങ്ങളും ഹേറ്റ്‌ ക്യാമ്പയിനിംഗും. ഇന്ന് രാവിലെ ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്‌. ‌പുറത്തിറങ്ങി ഇതിനോടകം നിരവധി വിമർശനങ്ങൾ ആണ് ചിത്രം നേരിടുന്നത്‌. പ്രധാനമായും ബോളിവുഡിന്റെ നെപ്പോട്ടിസത്തിനെതിരെ ആണ് കമന്റുകൾ വരുന്നത്‌. ചിലർ അന്തരിച്ച താരം സുശാന്തിന്റെ മരണമായും കൂട്ടിവായിക്കുന്നുണ്ട്‌. ഏതായാലും ഒരു ബോളിവുഡ്‌ ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച ഏറ്റവുമധികം ഡിസ്‌ലൈക്ക്‌ എന്ന റെക്കോർഡ്‌ ഇനി മുതൽ ‘സടക്‌ 2’ന് ആണ്. 2.5 മില്യൺ ഡിസ്‌ലൈക്‌ ആണ് ഇതുവരെ ട്രെയിലറിന് ലഭിച്ചത്‌.