A സർടിഫിക്കറ്റ് കൊണ്ട് മാറ്റി നിർത്തപ്പെടേണ്ട കഥയും കാഴ്ചകളും അല്ല ലില്ലിയുടേത്. അവൾ വിജയിക്കേണ്ടവളാണ്..!!

നവാഗതനായ പ്രശോഭ് വിജയൻ കഥയെഴുതി സംവിധാനം ചെയ്തു തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ലില്ലി. സംയുക്ത മേനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് E4 Entertainment ആണ്.

ഒരു ഗർഭിണിയായ യുവതിയെ കടത്തി കൊണ്ട് പോവുന്നതും തുടർന്ന് അവിടെ നിന്നുള്ള അവളുടെ അതിജീവനത്തിലും വയലൻസിന്റെ സാന്നിധ്യം കൂടിയേ തീരൂ.. എന്നിരുന്നാലും അത് ഒരിക്കലും അശ്ലീലത്തിന് വഴി മാറുന്നില്ലെന്നു ചിത്രം കണ്ട ഓരോ പ്രേക്ഷകനും അറിയാവുന്ന കാര്യമാണ്.

വിവരസാങ്കേതിക വിദ്യ ഇത്രേം പുരോഗമിച്ച ഈ കാലത്തും മൾട്ടിപ്ലക്‌സ് സ്ക്രീനുകളിൽ പോലും ടിക്കറ്റ് കൗണ്ടറിൽ നിൽക്കുന്നവർ ടിക്കറ്റ് തരുമ്പോഴുള്ള അടക്കി പിടിച്ച ചിരി അനുഭവിക്കേണ്ടി വന്ന ആളുകൾ നമ്മുക്ക് ചുറ്റുമുണ്ട്.

പെണ്ണുങ്ങൾക്ക് നേരെയുള്ള കയ്യേറ്റമോ അക്രമമോ നിയമ വിരുദ്ധമായ സാഹചര്യത്തിൽ അത്തരം ഭാഗങ്ങൾ സ്ക്രീനിൽ കാട്ടുമ്പോൾ പ്രേക്ഷകനു ഉള്ള ഒരു മുന്നറിയിപ്പ് കൂടി ആയിട്ടാണ് A സർട്ടിഫിക്കറ്റ് ലില്ലിക്ക് ലഭിച്ചത്. എന്തൊക്കെ ആയാൽ തന്നെയും ഈയൊരു കാരണം കൊണ്ട് മാറ്റി നിർത്തപ്പെടേണ്ട ഒരു ചിത്രമല്ല ലില്ലി. ചർച്ച ചെയ്യപ്പെടേണ്ട, കണ്ടിരിക്കേണ്ട, ചിന്ത വിഷയം ആക്കേണ്ട ഒരു പടം കൂടിയാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments