വൈകിപ്പോയതിൽ ദുഃഖമുണ്ട്; രണ്ടാമൂഴം ഉടന്‍ സിനിമയാക്കുമെന്ന് എം.ടി

രണ്ടാമൂഴം ഉടൻ സിനിമയാക്കുമെന്നറിയിച്ച് എംടി വാസുദേവൻ നായർ. തിരക്കഥ ആവശ്യപ്പെട്ട് പല സമവിധായകരും സമീപിച്ചിട്ടുണ്ട്. ചിതച്രം വൈകിപ്പോയതിൽ ദുഃഖമുണ്ട്. എന്നാൽ കോടതിവിധ് അനുകൂലമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം അറിയിച്ചു. രണ്ടാമൂഴം സി​നി​മയാക്കുന്നത് സംബന്ധി​ച്ച്‌ എം ടിയും​ സംവി​ധായകന്‍ വി​ എ ശ്രീകുമാറും തമ്മി​ലുളള തര്‍ക്കത്തി​ല്‍ കോടതിക്ക് പുറത്ത് നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ സുപ്രീംകോടതി​ അംഗീകരി​ച്ചിരുന്നു.ഇതുപ്രകാരം തിരക്കഥ എം ടിക്ക് തിരിച്ചു നല്‍കും. തിരക്കഥയില്‍ പൂര്‍ണ അവകാശം എം ടി​ക്കായി​രി​ക്കും. അഡ്വാന്‍സ് ആയി വാങ്ങിയ തുക എംടി തിരികെ നൽകും.

കരാര്‍ പ്രകാരമുളള കാലാവധി കഴിഞ്ഞിട്ടും സി​നി​മയുടെചിത്രീകരണം തുടങ്ങാത്ത പശ്ചാത്തലത്തിലാണ് എം ടി നിയമനടപടി സ്വീകരിച്ചത്. കേസ് പിന്നീട് സുപ്രീം കോടതിവരെ എത്തുകയായിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...