2 പേരെ ഉയർത്തിക്കൊണ്ടുവന്നു ചിലരെ കണ്ടില്ലെന്നുവച്ചു; പ്രിയദർശനെക്കുറിച്ച് മുകേഷിന്റെ പരാതി

നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ കയ്യിലെടുത്ത സംവിധായകനാണ് പ്രിയദർശൻ. മലയാളത്തിന്റെ സൂപ്പർ താരങ്ങളെയെല്ലാം തന്നെ അദ്ദേഹം തന്റെ സിനിമകളിൽ മികച്ച രീതിയിൽ ഉപയോഗിച്ചിട്ടുമുണ്ട്. എന്നാൽ സംവിധായകൻ പ്രിയദർശനെക്കുറിച്ച് തനിക്കുള്ള പരാതിയെന്തെന്തെന്ന് വെളിപ്പെടുത്തുകയാണ് നടനും എംഎൽഎയുമായ മുകേഷ്.

മോഹന്‍ലാലിനെയും, എംജി ശ്രീകുമാറിനെയും ഉയര്‍ത്തിക്കൊണ്ട് വന്ന പ്രിയദര്‍ശന്‍ ചിലരെ കണ്ടില്ലെന്ന് നടിച്ചെന്നാണ് താരത്തിന്റെ പരാതി. തമാശരൂപേണയാണ് ആരോപണമെങ്കിലും സംഭവം ഇപ്പോൾ ചർച്ചയായിക്കഴിഞ്ഞു. മോഹന്‍ലാല്‍-മുകേഷ് കോമ്ബിനേഷനില്‍ നിരവധി സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് പ്രിയദർശൻ.

ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ വളരുന്നതിനൊടൊപ്പം രണ്ട് പേരെക്കൂടി പ്രിയദര്‍ശന്‍ വളര്‍ത്തി അല്ലങ്കില്‍ അങ്ങനെ ഒരു സാഹചര്യം ഒപ്പിച്ചു കൊടുത്തു. അതില്‍ ഒന്ന് മോഹന്‍ലാലും പിന്നെ എം ജി ശ്രീകുമാറുമാണ്. .അവരുടെ കഴിവ് മുന്നില്‍ കണ്ടുകൊണ്ടാകാം പ്രിയദര്‍ശന്‍ അതിന് ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അതിനിടയില്‍ വിട്ടു പോയ ചില താരങ്ങളുമുണ്ട്’. എന്നായിരുന്നു മുകേഷിന്റെ വാക്കുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...