ഒരുകാലത്ത് കൂട്ടികളുടെ സൂപ്പർ ഹീറോയായിരുന്ന ശക്തിമാൻ പുനർജനിക്കുന്നു. തൊണ്ണൂറുകളിൽ ദൂരദർശനിലെ ഹിറ്റ് പരമ്പരയായിരുന്ന ശക്തിമാൻ വീണ്ടും എത്തുന്നത് സിനിമയായാണ്. മിനിസ്ക്രീനിൽ ശക്തിമാനായി എത്തിയ മുകേഷ് ഖന്നയാണ് സിനിമയിലും ആ കഥാപാത്രത്തിന് ജീവൻ നൽകുന്നത്. തന്റെ അറുപത്തിരണ്ടാം വയസിലും ശക്തിമാനാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത താരം തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
‘ശക്തിമാന്‍ പുനര്‍ജനിക്കുന്നു എന്ന് ലോകത്തെ അറിയിക്കേണ്ട സമയമായി. അതെ, സുഹൃത്തുക്കളേ ഉടന്‍ തന്നെ ശക്തിമാന്‍ 2 ആയി ഞാന്‍ ഉടനെത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ടിവി ചാനലിലോ, ഒ.ടി.ടി.യിലോ അല്ല, മൂന്ന് സിനിമകളായാണ് എത്തുക’ എന്നാണ് മുകേഷ് ഖന്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ബോളീവുഡ് സൂപ്പർ ഹീറോ ചിത്രങ്ങളായ ക്രിഷിനേക്കാളും രാ വൺ നെക്കാളും വലുതായിരിക്കും പുതിയ ചിത്രമെന്ന് മുകേഷ് ഖന്ന പറയുന്നു. ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ക്രമേണ വെളിപ്പെടുത്തും. വലിയ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ചയിലാണെന്നും മുകേഷ് കുറിച്ചു.



