സ്റ്റീഫൻ നെടുമ്പള്ളിക്ക് ശേഷം അബ്രാം ഖുറേഷി എത്തുന്നു, എമ്പുരാൻ അപ്ഡേറ്റുമായി മുരളി ഗോപി

എമ്പുരാനെക്കുറിച്ചുളള പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മുരളി ഗോപി. എമ്പുരാൻ അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് തന്‌റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുരളി ഗോപി പറയുന്നത്. 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫര്‍ തിയറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായി ആയിരിക്കും എമ്പുരാൻ എത്തുക. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ വമ്പൻ വാണിജ്യ വിജയം നേടിയിരുന്നു. മുരളി ഗോപി ആയിരുന്നു തിരക്കഥ ഒരുക്കിയത്.

ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ് ഉള്‍പ്പെടെയുളള താരങ്ങളും അണിനിരന്നിരുന്നു. അബ്രാം ഖുറേഷി എന്ന അധോലോക നേതാവിന്റെ കഥയാണ് ലൂസിഫര്‍ പറഞ്ഞത്. എമ്പുരാൻ കുറേക്കൂടി വലിയ ക്യാൻവാസിൽ ആയിരിക്കും ഒരുക്കുക എന്ന് സംവിധായകൻ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...