ജോണർ : മുരളി ഗോപി! മലയാളത്തിലെ തന്റേതായ രീതി ഉണ്ടാക്കിയ കഥാക്കാരൻ..!!

മുരളി ഗോപി എന്ന പേര് രസികൻ എന്ന ലാൽ ജോസ് ചിത്രം മുതൽ നടൻ എന്ന പേരിൽ സുപരിചിതമാണ്. ഭീതി ഉണ്ടാക്കിയ വില്ലനും കൂടെ തിരക്കഥകൃത്തുമായി മലയാളത്തിലേക്ക് എത്തിയ വ്യക്തിയായിരുന്നു മുരളി ഗോപി. നടൻ ഭരത് ഗോപിയുടെ മകൻ.

ഇപ്പോഴിതാ മലയാളത്തിലെ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത കഥാകൃത് ആയി മാറിയിരിക്കുന്നു മുരളി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങി അരുൺ കുമാർ അരവിന്ദ് എന്ന സവിധായകനൊപ്പം ചേർന്ന് ചെയ്ത ചിത്രങ്ങൾ മുതലേ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു മുരളി ഗോപിയിലെ കഥാകൃത്ത്. ആദ്യമെല്ലാം തീയേറ്ററുകൾ വിട്ടതിനു ശേഷം മാത്രം ഒരു ഡിവിഡിയിലോ ടോറന്റ് ആസ്വാദനത്തിലോ മാത്രം മുരളി ഗോപി സിനിമകൾ ജനകീയമായപ്പോൾ ഇന്ന് അവസ്ഥ മാറിയിരിക്കുകയാണ്.

മാസ്സിന് മാസ്, സോഷ്യൽ കമിറ്റ്മെന്റ്, ആക്ഷേപഹാസ്യം, തമാശ തുടങ്ങി എല്ലാം തന്റെ കഥയിൽ ഉൾപ്പെടുത്തി അല്ലെങ്കി അങ്ങനെ പരീക്ഷിച്ചു ജയിച്ചിരുന്നു മുരളി ഗോപി. മലയാള സിനിമയിലെ പുതിയൊരു ജോണർ തന്നെയാണ് ഇന്ന് മുരളി ഗോപി കഥകൾ

മുരളി ഗോപി എന്ന വ്യക്തിക്കോ ആളുടെ കഥപറച്ചിൽ രീതിക്കോ മാറ്റം വന്നില്ലെന്നു മാത്രമല്ല. പ്രേക്ഷകൻ അതിനൊത്തു മാറിയിരിക്കുന്നു. ടിയാൻ, കമ്മാര സംഭവം തുടങ്ങി ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങൾക്കുള്ള പ്രതീക്ഷക്ക് പിന്നിലും മുരളി ഗോപി എന്ന എഴുത്തുകാരൻ ഉണ്ടായിരുന്നു.

മാറ്റമില്ലാതെ തന്റേതായ രീതിയിൽ കഥ പറയുന്ന വളരെ ചുരുക്കം എഴുത്തുകാരിൽ ഒരാൾ.

ഇനിയിപ്പോൾ കമ്മാര സംഭവം സംവിധാനം ചെയ്ത രതീഷ് അമ്പട്ടിനൊപ്പം മറ്റൊരു ചിത്രവും, പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ലൂസിഫറിന്റെ കഥയും മുരളി തന്നെയാണ് ഒരുക്കുന്നത്. അതിനുള്ള കാത്തിരിപ്പിനുള്ള കാരണമായി പൃഥ്വി, മോഹൻലാൽ എന്നീ പേരുകൾക്കൊപ്പം തന്നെ നിൽക്കുന്നു മുരളി ഗോപി എന്ന കഥാകാരനും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments