ഞാനും സൂപ്പർസ്റ്റാറും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ‘നാർക്കാലി’ അല്ല- A R മുരുഗദോസ്സ്‌ !!

പേട്ടക്ക്‌ ശേഷം സൂപ്പർസ്റ്റാർ രജിനിയും സർക്കാർ എന്ന വിജയ്‌ ചിത്രത്തിന് ശേഷം സംവിധായകൻ എ. ആർ മുരുഗദോസ്സും ഒന്നിക്കുന്ന ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൻ വാർത്ത പ്രാധാന്യം നേടിയതാണ്. ഇതുമായി ബന്ധപ്പെട്ട്‌ ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ ഉണ്ടായിട്ടിലെങ്കിലും ആരാധകരും സിനിമ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഈ ചിത്രത്തിന് വേണ്ടി.

കഴിഞ്ഞ ദിവസം തൊട്ട്‌ ചിത്രത്തിന്റെ ഒഫീഷ്യൽ അല്ലാത്ത ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ‘നാർക്കാലി’ എന്ന ടൈറ്റിലോട്‌ കൂടിയ പോസ്റ്ററിൽ രജിനിയുടെ മാസ്സ്‌ സ്റ്റിൽ ആണുള്ളത്‌. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട്‌ സംവിധായകൻ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. താൻ അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ‘നാർക്കാലി’ അല്ല എന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക എന്നുമാണ് മുരുഗദോസ്‌ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞത്‌.

Fanmade Poster
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments