തെലുഗു സിനിമയുടെ മാസ്സ്‌ പശ്ചാത്തല സംഗീതത്തിന്റെ ആശാൻ തമൻ ആദ്യമായി മലയാളത്തിലേക്ക്‌; തരംഗമാകാൻ ‘കടുവ’ വരുന്നു

ഒട്ടനവധി സൂപ്പർ ഡ്യൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ തന്റേതായ ശൈലിയിൽ മാസ്സും ക്ലാസും ചേർത്ത്‌ പശ്ചാത്തല സംഗീതം ഒരുക്കിയ എസ്‌ തമൻ ആദ്യമായി മലയാള സിനിമയിലേക്ക്‌. നീണ്ട 6 വർഷങ്ങൾക്ക്‌ ശേഷം ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്‌ ചിത്രം ‘കടുവ’യിലൂടെയാണ് തമന്റെ മലയാള സിനിമയിലേക്കുള്ള എന്റ്രി.

Kaduva First Look Poster

ബോയ്സ്‌ എന്ന ശങ്കർ സംവിധാനം ചെയ്ത സിനിമയിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച തമൻ പിന്നീട്‌ സംഗീത സംവിധാന രംഗത്തേക്ക്‌ കടക്കുകയായിരുന്നു. 2008-ൽ പുറത്തിറങ്ങിയ കിക്ക്‌ എന്ന രവി തേജ നായകനായ തെലുഗു ചിത്രമാണ് സംഗീത സംവിധാന രംഗത്ത്‌ തമന് ഒരു പേര് നേടിക്കൊടുത്തത്‌ എന്ന് പറയാം. പിന്നീട്‌ തെലുഗു സിനിമയിലെ അറിയപ്പെടുന്ന സംഗീത സംവിധായകനായി തമൻ മാറുകയായിരുന്നു. മാസ്സ്‌ പശ്ചാത്തല സംഗീതം ഒരുക്കാൻ തമൻ തന്നെ വേണമെന്നാണ് ആരാധകപക്ഷം.

സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവിന്റെ കരിയറിലെ മികച്ച ഹിറ്റ്‌ ചിത്രങ്ങളായ ഡൂകുടു, ബിസിനസ്സ്‌മാൻ, ആഗഡു എന്നീ ചിത്രങ്ങൾക്കും അല്ലു അർജുന്റെ ബ്ലോക്‌ബസ്റ്റർ ഹിറ്റ്‌ ചിത്രങ്ങളായ റേസ്‌ ഗുറം, സറൈനോടു എന്നീ ചിത്രങ്ങൾക്കും തമൻ ആണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്‌. നിലവിൽ തെലുഗു സിനിമയിലെ ചാർട്ട്‌ ബസ്റ്റർ ആയി മാറിയിട്ടുള്ള അല്ലു അർജുൻ നായകനായി പുറത്തിറങ്ങാനുള്ള അലാ വൈകുന്ദപുരംലോ എന്ന ചിത്രമാണ് തമന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

S.Thaman

ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജും ചേർന്നാണ് കടുവ നിർമ്മിക്കുന്നത്‌. സംഗീത സംവിധായകൻ ആയി തമൻ ഛായാഗ്രഹണം ഒരുക്കാൻ ഇന്ത്യയിലെ തന്നെ പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ പിന്നെ ഷാജി കൈലാസ്‌ എന്ന മലയാളത്തിന്റെ എക്കാലത്തെയും മികച്ച മാസ്സ്‌ ചിത്രങ്ങളുടെ തമ്പുരാനും ഒന്നിക്കുമ്പോൾ ‘കടുവ’ എന്ന ചിത്രത്തിലുള്ള പ്രേക്ഷകരുടെ പ്രതീക്ഷ ചെറുതല്ല.

Prithviraj in Kaduva
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x