ആദ്യ സിനിമ മോഹൻലാലിനൊപ്പമായിരുന്നുവെന്ന് വിദ്യാ ബാലൻ; ആദ്യ പ്രതിഫലം 500 രൂപയും

മലയാളത്തില്‍ നിന്നും ബോളിവുഡിൽ തിളങ്ങിയ നടിയാണ് വിദ്യാ ബാലന്‍. മോഹന്‍ലാലിന്റെ നായികയായി മലയാളം സിനിമയിലൂടെയാണ് വിദ്യാ ബാലന്‍
സിനിമയിലായിരുന്നു താരത്തിന്റെ അരങ്ങേറ്റം. എന്നാല്‍ ചിത്രം പാതിവഴിയില്‍ നിന്നുപോയത് താരത്തിന് തിരിച്ചടിയായിരുന്നു. പിന്നീട് ഹിന്ദി സിനിമയില അവസരം ലഭിക്കുകയായിരുന്നു. മലയാളത്തില്‍ ഇന്നും നിരവധി ആരാധകരാണ് താരത്തിനുള്ളത്.

താരം ഇപ്പോൾ താൻ ആദ്യം അഭിനയിച്ച ചിത്രത്തിൽ തനിക്ക് ലഭിച്ച പ്രതിഫലത്തെക്കുറിച്ച്‌ വെളിപ്പെടുത്തുകയാണ് നടി. ആകെ 500 രൂപയാണ് താരത്തിന്
ആദ്യ പ്രതിഫലമായി ലഭിച്ചത്. പക്ഷേ സിനിമയില്‍ നിന്നോ ടെലിവിഷന്‍ ഷോയില്‍ നിന്നോ ആയിരുന്നില്ല ശമ്പളം കിട്ടിയത്. ഒരു ടൂറിസം ക്യാംപെയ്നു വേണ്ടിയുള്ള പത്ര പരസ്യത്തിലൂടെയായിരുന്നു. അന്ന് ഫോട്ടോഷൂട്ടിനായി പോയത് സഹോദരിയും ബന്ധുവും സുഹൃത്തിനും ഒപ്പമായിരുന്നെന്നാണ് വിദ്യ പറയുന്നത്. വിദ്യയുടെ കൂടെ വന്നവര്‍ക്കെല്ലാം 500 രൂപ വീതം ലഭിച്ചെന്നും, ഒരു മരത്തിന്റെ അരികില്‍ പോസ് ചെയ്ത് നില്‍ക്കുന്നതും, കൂടാതെ ഊഞ്ഞാലാടുന്നതും പുഞ്ചിരിക്കുന്നതുമൊക്കെയാണ് അവര്‍ ഷൂട്ട് ചെയ്തതെന്നും.’ വിദ്യ പറഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...