പങ്കാളി മുസ്തഫ ഒരിക്കൽ പോലും മതം മാറാൻ പറഞ്ഞിട്ടില്ല, പ്രണയവും ജീവിതവും പറഞ്ഞ് പ്രിയാമണി

മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് പ്രിയാമണി. 2004 ൽ സത്യം എന്ന ചിത്രത്തില്‍ കൂടിയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. അതിനു ശേഷം നിരവധി മലയാള ചിത്രത്തില്‍ നായികയായുകയും പ്രിയാമണിക്ക് കഴിഞ്ഞു. തെലുങ്കിലാണ് താരം അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രിയാമണി തിളങ്ങിയിരുന്നു.

ബിസിനസ്സുകാരനായ മുസ്‌തഫയുമായി പ്രണയിച്ച്‌ വിവാഹം കഴിച്ച ശേഷം കുറച്ച്‌ നാള്‍ താരം സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്നു. നിരവധി സിനിമകളാണ് പ്രിയാമണിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണ് പ്രിയാമണി.

മുസ്‌തഫയുമായി പ്രണയത്തില്‍ ആയപ്പോള്‍ തന്നെ വിവാഹത്തിന് ശേഷം മതം മാറാന്‍ നിർബന്ധിക്കില്ല എന്ന ഉറപ്പ് ലഭിച്ചിരുന്നു. അങ്ങനെ ഒരു ഉറപ്പ് ലഭിച്ചത് കൊണ്ട് തന്നെയാണ് ആ ബന്ധം മുന്നോട്ട് കൊണ്ട് പോയതും. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് നാല് വര്‍ഷങ്ങള്‍ ആയി. ഇത് വരെ മുസ്‌തഫ മതം മാറാനോ മുസ്‌തഫയുടെ മതത്തില്‍ വിശ്വസിക്കാമോ പറഞ്ഞിട്ടില്ല പ്രിയാമണി പറയുന്നു. എന്റെ വിശ്വാസങ്ങളിലോ മതപരമായ ആചാരങ്ങളിലോ കൈകടത്താന്‍ മുസ്‌തഫ ഇത് വരെ വന്നിട്ടില്ല. ഒരു പക്ഷെ വിവാഹം കഴിഞ്ഞിട്ട് മതം മാറണം എന്നൊരു കണ്ടീഷന്‍ മുസ്‌തഫ എനിക്ക് മുമ്പില്‍ വെച്ചിരുന്നുവെങ്കില്‍ ഈ വിവാഹത്തില്‍ നിന്ന് ഞാന്‍ പിന്മാറിയേനെ എന്നും പ്രിയാമണി തുറന്ന് പറയുന്നു.