സംവിധായകൻ അൽഫോൺസ് പുത്രന്റെ ചോദ്യത്തിന് മറുപടിയുമായി ഉലകനായകൻ കമൽ ഹാസൻ. ഇരുവരും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.
1990 ല്‍ പുറത്തിറങ്ങിയ ‘മൈക്കിള്‍ മദന കാമ രാജന്’ എന്ന ചിത്രത്തിൽ കമൽഹാസൻ എത്തിയത് മൂന്ന് വേഷത്തിലായിരുന്നു. എങ്ങനെയാണ് ഈ സിനിമയില്‍ അഭിനയിച്ചത് എന്നും അതിന് പിന്നിലെ രഹസ്യങ്ങള്‍ പങ്കുവെക്കണം എന്നുമായിരുന്നു അല്‍ഫോണ്‍സ് പുത്രന് ചോദിച്ചത്. അൽഫോണ്‍സിന്റെ കമന്റിന് ഉടനടി മറുപടിയുമായി കമൽഹാസൻ എത്തി.
ഒരു ദിവസം താന്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഉറപ്പാണ് അദ്ദേഹം അല്‍ഫോണ്‍സ് പുത്രന് നല്‍കിയത്. ഓരോ കമല്ഹാസന് ചിത്രങ്ങളും സിനിമാ പ്രേമികൾക്ക് ഒരു പഠന സഹായികൂടിയാണ്. പുത്തൻ സാങ്കേതിക വിദ്യ എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ചിത്രത്തിൽ ഉപയോഗിക്കാറുമുണ്ട്. 1990 ല്‍ പുറത്തിറങ്ങിയ ‘മൈക്കിള്‍ മദന കാമ രാജന്’ ഇത്തരത്തിൽ ഒരു ചിത്രമായിരുന്നു.വിക്രം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് കമൽഹാസൻ ഇപ്പോൾ.
instagram follower kaufen



