നവാഗതനായ ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത നാം സെൻസർ ബോർഡിന്റെ കയ്യടികൾ വാങ്ങിക്കൂട്ടി. സെൻസർ ബോർഡിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ചിത്രം U സര്ടിഫിക്കേറ്റ് കരസ്ഥമാക്കി.

ഗായത്രി സുരേഷ്, ശബരീഷ് വർമ്മ, അതിഥി രവി തുടങ്ങിയവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. അതിഥി രവി ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ‘നാം’
ഒരു ക്യാമ്പസ് ചിത്രമെന്ന നിലക്ക് ചിത്രത്തിന് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. പാട്ടുകളും ട്രയ്ലറും ഇതിനോടകം തന്നെ ട്രെൻഡിങ് ആണ്.

ചിത്രം ഈ വാരം തീയേറ്ററുകളിൽ എത്തും



