സൂര്യക്ക് പിറന്നാൾ ആശംസയുമായി സിനിമാലോകം; സമ്മാനമായി ‘എതര്‍ക്കും തുനിന്തവന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്

തമിഴകത്തിന്റെ സൂപ്പര്‍താരം സൂര്യയുടെ പിറന്നാൾ ആഘോഷമായിരുന്നു ഇന്നലെ. സോഷ്യൽ മീഡിയ മുഴുവൻ ഇന്നലെ സൂര്യയായിരുന്നു നിറഞ്ഞു നിന്നിരുന്നത്. സൂര്യനായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എതര്‍ക്കും തുനിന്തവന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിക്കഴിഞ്ഞു. ഇന്നലെ താരത്തിന്റെ പിറന്നാൾ ദിനത്തിൽ അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിടുകയായിരുന്നു.

Etharkkum Thunindhavan First Look

സിനിമാലോകവും സഹതാരങ്ങളും സൂര്യക്ക് പിറന്നാൾ ആശംസകൾ അറിയിക്കുന്നതിനൊപ്പം തന്നെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങി മലയാള സിനിമയിലെ പ്രമുഖരിൽ നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ സൂര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Etharkkum Thunindhavan Official Poster

കൊവിഡ് പ്രതിസന്ധിമൂലം നിർത്തിവച്ച് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാരൈക്കുടിയില്‍ വെച്ച്‌ ചിത്രീകരണം പുനരാരംഭിക്കുവാനാണ് തീരുമാനം. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതിര്‍ക്കും തുനിന്തവന്‍ സൂര്യയുടെ 40ാമത്തെ ചിത്രമാണ്.

instagram volgers kopen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...