14 വർഷങ്ങൾക്ക് ശേഷം നാദിർഷ വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്; തിരിച്ചുവരവ്‌ ദിലീപിനൊപ്പം !!

അഭിനേതാവ്, പാട്ടുകാരൻ, എഴുത്തുകാരൻ, ഗാനരചയിതാവ്, സംവിധായകൻ തുടങ്ങി വിവിധ മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച നാദിർഷ വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങി എത്തുകയാണ്. വ്യാസൻ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ശുഭരത്രിയിലൂടെയാണ് വീണ്ടും നാദിർഷ സ്ക്രീനിലേക്ക് വരുന്നത്. ഇതിന് മുൻപ് കലാഭവൻ മണി ചിത്രം ബെൻ ജോണ്സനിലാണ് അവസാനമായി നാദിർഷ അഭിനയിച്ചത്.

അനു സിതാര നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് തുടങ്ങി വൻ താരനിര തന്നെയുണ്ട്. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments