ജയസൂര്യയും നാദിര്‍ഷയും വീണ്ടും ഒന്നിക്കുന്നു; ‘ഗാന്ധി സ്ക്വയര്‍’ ചിത്രീകരണം തുടങ്ങി

ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാന്ധി സ്ക്വയർ. ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ നടന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ജയസൂര്യയും നാദിർഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജാണ്. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെയാണ് സംഗീതം നൽകുന്നത്. മലയാളത്തിലെ പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.ഡിസംബര്‍ ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലോക്കേഷന്‍ കുട്ടിക്കാനം, മുണ്ടക്കയം എന്നിവിടങ്ങളിലാണ്.