നിങ്ങള്‍ എന്റെ ജന്മദിനം കൂടുതല്‍ സവിശേഷമാക്കി; നന്ദിയറിയിച്ച് നദിയ മൊയ്തു

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ഒരൊറ്റചിത്രം മതി മലയാളികൾക്ക് നദിയമൊയ്തുവിനെ ഓർമ്മിക്കാൻ. ഗേളിയെന്ന കുറുമ്പുകാരി കഥാപാത്രം പ്രേക്ഷകർക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. പിന്നീട് ദക്ഷിണേന്ത്യയിലെ താരക്കുള്ള നടിയായി മാറി നദിയ. ഈയിടെയായി മലയാളത്തിൽ അത്ര സജീവമല്ല താരം. കഴിഞ്ഞ ദിവസം പിറന്നാളോഘോഷിത്ത നദിയക്ക് ആശംസ പ്രവാഹവുമായി ആരാധകരെത്തിയിരുന്നു. സഹതാരങ്ങളും സന്ദേശങ്ങളിലൂടെ സ്നേഹമറിയിച്ചു. ഇപ്പോഴിതാ തനിക്ക് ആശംസ നേർന്നവർക്ക് നന്ദിയറിയിച്ചിരിക്കുകയാണ് നദിയ.

‘നിങ്ങളുടെ എല്ലാ ഊഷ്‌മളമായ ആശംസകള്‍ക്കും നന്ദി .. നിങ്ങള്‍ എന്റെ ജന്മദിനം കൂടുതല്‍ സവിശേഷമാക്കി. പിറന്നാള്‍ കേക്കിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചു.